ജേക്കബ് വിന്‍സന്റ് കഴിഞ്ഞ ദിവസം വൈകുന്നേരം 5.25ന് ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഒന്നര മണിക്കൂറിന് ശേഷം വൈകുന്നേരം 6.50ന് ഡെയ്‍സിയും ഹൃദയാഘാതം മൂലം മരിച്ചു. 

ഷാര്‍ജ: പ്രവാസി മലയാളിയും ഭാര്യയും ഒന്നര മണിക്കൂറിന്റെ ഇടവേളയില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ ഇരിഞ്ഞാലക്കുട താണിശ്ശേരി ചെമ്പകശ്ശേരി ജേക്കബ് വിന്‍സന്റ് (64), ഭാര്യ ഡെയ്‍സി വിന്‍സന്റ് (63) എന്നിവരാണ് മരിച്ചത്. 

ഷാര്‍ജയില്‍ എയര്‍ കണ്ടീഷണര്‍ ഇന്‍സ്റ്റലേഷന്‍ സിസ്റ്റംസ് കമ്പനി നടത്തുന്ന ജേക്കബ് വിന്‍സന്റ് കഴിഞ്ഞ ദിവസം വൈകുന്നേരം 5.25ന് ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഒന്നര മണിക്കൂറിന് ശേഷം വൈകുന്നേരം 6.50ന് ഡെയ്‍സിയും ഹൃദയാഘാതം മൂലം മരിച്ചു. ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലായിരന്നു രണ്ട് പേരുടെയും അന്ത്യം.

കുഞ്ഞാവര ജേക്കബിന്റെയും അന്നമ്മയുടെയും മകനാണ് ജേക്കബ്. ആലൂക്കാരന്‍ ദേവസ്സി റപ്പായിയുടെയും ബ്രജിതയുടെയും മകളാണ് ഡെയ്‍സി വിന്‍സന്റ്. പെരുങ്ങോട്ടുകരയാണ് സ്വദേശം. ഷാര്‍ജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടിലെത്തിച്ച് സംസ്‍കരിക്കും.

Read also: ഉറ്റവരെ ഇനികാണാന്‍ കഴിയുമോ എന്നു പോലും സംശയിച്ച നാളുകള്‍; ഏഴാണ്ടിന്റെ ദുരിതം താണ്ടി ആ പ്രവാസി നാട്ടിലെത്തി

കാര്‍ ട്രെയിലറിന് പിന്നിലിടിച്ച് അപകടം; സൗദി അറേബ്യയില്‍ പ്രവാസി മലയാളി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ കാർ ട്രൈലറിന് പിന്നിലിടിച്ചുണ്ടായ അപകടത്തില്ഡ മലയാളി ടാക്സി ഡ്രൈവർ മരിച്ചു. അൽഖർജിൽ രണ്ട് പതിറ്റാണ്ടിലേറെയായി ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ആലുവ ദേശം സ്വദേശി ശംസുദ്ദീൻ തുമ്പലകത്ത് (52) ആണ് മരിച്ചത്. ഹാഇലിലേക്കുള്ള യാത്രാമധ്യേ അൽ ഹുമിയാത്ത് എന്ന സ്ഥലത്തുണ്ടായ അപകടത്തിലായിരുന്നു അന്ത്യം. ഹാഇലിലേക്ക് വാഹനവുമായി ഓട്ടം പോയതായിരുന്നു ശംസുദ്ദീൻ. അദ്ദേഹം ഓടിച്ചിരുന്ന കാര്‍ അൽ ഹുമിയാത്തിൽ വെച്ച് ട്രൈലറിന് പിന്നിലിടിക്കുകയായിരുന്നു. മൃതദേഹം ഇപ്പോള്‍ അൽഖസറ ജനറൽ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്. 

Read also: യുകെയില്‍ മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു