36 വര്‍ഷമായി പ്രവാസിയായിരുന്ന അദ്ദേഹം  മനാമയില്‍ സ്വര്‍ണപ്പണികള്‍ ചെയ്തുവരികയായിരുന്നു. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മനാമ: മലപ്പുറം സ്വദേശിയായ പ്രവാസി ബഹ്റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. പാണ്ടിക്കാട് ചെമ്പ്രശേരി താണികുന്നത്ത് വേണു (64) ആണ് ഞായറാഴ്ച മരിച്ചത്. രാവിലെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

36 വര്‍ഷമായി പ്രവാസിയായിരുന്ന അദ്ദേഹം മനാമയില്‍ സ്വര്‍ണപ്പണികള്‍ ചെയ്തുവരികയായിരുന്നു. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്‍കരിക്കാനുള്ള ശ്രമങ്ങള്‍ ബി.കെ.എസ്.എഫിന്റെയും വിശ്വകലാ സാംസ്‍കാരിക വേദിയുടെയും നേതൃത്വത്തില്‍ നടന്നുവരുന്നു. ലതയാണ് വേണുവിന്റെ ഭാര്യ. മക്കള്‍ - ശ്രീരാജ്, ശ്രുതി.

Read also: സുഹൃത്തിന്റെ താമസസ്ഥലത്തു നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിപ്പോകവെ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം ആലപ്പുഴ സ്വദേശി പടിഞ്ഞാറൻ ത്വാഇഫിൽ നിര്യാതനായി. കായകുളം പുതുപ്പള്ളി ശ്രീനിലയത്തിൽ ശ്രീകുമാർ ശ്രീനിവാസൻ (54) ആണ് ബുധനാഴ്ച മരിച്ചത്. താമസിക്കുന്ന സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ ശ്രീകുമാറിനെ സഹപ്രവർത്തകരും സ്നേഹിതരും ത്വാഇഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

റിയാദിൽ ജോലി ചെയ്യുകയായിരുന്ന ശ്രീകുമാർ മൂന്നു വർഷം മുമ്പാണ് ത്വാഇഫിൽ എത്തിയത്. പുതുപ്പള്ളി ശ്രീനിലയത്തിൽ ശ്രീനിവാസന്റെയും ജഗദമ്മയുടെയും മകനാണ്. ഭാര്യ - രാജി ഈയിടെ സന്ദർശന വിസയിൽ ത്വാഇഫിൽ എത്തിയിട്ടുണ്ട്. മകൻ - സുബിൻ എസ്. കുമാർ. മറ്റൊരു മകൻ സരൺ എസ്. കുമാർ കഴിഞ്ഞ വർഷം ജൂണിൽ ഒരു വാഹനാപകടത്തിൽ മരിച്ചിരുന്നു. 

ത്വാഇഫ് കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടികൾ പൂർത്തിയാക്കാൻ ശ്രീകുമാറിന്റെ സഹപ്രവർത്തകരായ അമൽ, ഷാരോൺ, കോൺസുലേറ്റ് വെൽഫയർ അംഗം പന്തളം ഷാജി എന്നിവരും മറ്റു സാമൂഹിക, സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.

Read also: നാല് വര്‍ഷമായി നാട്ടില്‍ പോകാനാവാതെ കഴിയവെ ജീവനൊടുക്കിയ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു