ഏഴ് വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്യുകയായിരുന്ന അദ്ദേഹം മനാമ അല്‍ ഹാഷ്‍മി ഗോള്‍ഡ് സ്‍മിത്തില്‍ സ്വര്‍ണപ്പണി ചെയ്തുവരികയായിരുന്നു.
മനാമ: ബഹ്റൈനില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഗോപാലകൃഷ്ണന്‍ കൃഷ്ണന്‍കുട്ടി (മനോജ്, 39) ആണ് സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ മരിച്ചത്.
ഏഴ് വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്യുകയായിരുന്ന അദ്ദേഹം മനാമ അല്‍ ഹാഷ്‍മി ഗോള്‍ഡ് സ്‍മിത്തില്‍ സ്വര്‍ണപ്പണി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ മാസം 17ന് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. ആരോഗ്യം വിണ്ടെടുത്തുകൊണ്ടിരിക്കവെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. വിശ്വകല സാംസ്‍കാരിക വേദിയുടെയും ബി.കെ.എസ്.എഫിന്റെയും നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.
Read also: വ്യാപക പരിശോധന തുടരുന്നു; കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 11,000 പ്രവാസികള്‍
പ്രവാസി മലയാളി താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു
ദോഹ: ഖത്തറില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ സ്വദേശി തറയില്‍ പരമേശ്വരന്‍ ബാബു (62) ആണ് മരിച്ചത്. കഴിഞ്ഞ 37 വര്‍ഷമായി ഖത്തറില്‍ പ്രവാസിയായിരുന്നു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തിയ അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.
ഭാര്യ - വിലാസിനി. മക്കള്‍ - വിബീഷ്, ബിനീഷ്, നിതീഷ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് രാത്രി കൊച്ചിയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‍സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ.സി.എഫ് വെല്‍ഫെയര്‍ സമിതി അറിയിച്ചു.
