കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി ഗർബിയയിൽ ജോലി ചെയ്ത് വരികയായിരുന്ന അലി, ഹ്യദയാഘാതത്തെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സലാല: പ്രവാസി മലയാളി ഒമാനില്‍ (Oman) ഹൃദയാഘാതം മൂലം (Cardiac arrest) മരണപ്പെട്ടു. പാലക്കാട് പട്ടാമ്പി ആമയൂർ സ്വദേശി കല്ലേകോട്ടിൽ അലി (61) ആണ് സലാലയിൽ (Salalah) മരണപ്പെട്ടു.
കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി ഗർബിയയിൽ ജോലി ചെയ്ത് വരികയായിരുന്ന അലി, ഹ്യദയാഘാതത്തെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ ലൈല. ഖബറടക്കം സലാലയിൽ നടത്തുമെന്ന് ഐ.സി.എഫ് ഭാരവാഹികൾ അറിയിച്ചു.
പ്രവാസി മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി പേവുംകൂടുമ്മല്‍ മുഹമ്മദ് (59) ആണ് മരിച്ചത്. പരേതനായ മുഹമ്മദിന്റെയും ആയിശയുടെയും മകനാണ്. ഖമറുന്നിസയാണ് ഭാര്യ. റംശീന, റഹീന ഷറിന്‍, മുഹമ്മദ് റഹീസ്, റഫീന മക്കളാണ്. മൃതദേഹം റിയാദ് നസീം മഖ്‍ബറയിൽ ഖബറടക്കി. കെ.എം.സി.സി സാമൂഹിക പ്രവര്‍ത്തകന്‍ തെന്നല മൊയ്‍തീന്‍ കുട്ടിയാണ് ഖബറടക്ക നടപടികള്‍ പൂര്‍ത്തിയാക്കിയത്.
