30 വർഷത്തോളമായി  ജിദ്ദയിൽ ബാർബർ ഷോപ്പ് നടത്തിവരികയായിരുന്ന അദ്ദേഹം ഐ.സി.എഫ് പ്രവർത്തകനായിരുന്നു. 

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം ഐക്കരപ്പടി പുത്തൂപാഠം സ്വദേശി പൂളക്കുളങ്ങര സൈദലവി (51) ആണ് ജിദ്ദയിൽ മരിച്ചത്. കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കിങ്‌ ഫഹദ് ആശുപത്രിയിൽ പ്രവേശിച്ച് ചികിത്സ തേടുന്നതിനിടെയായിരുന്നു മരണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

30 വർഷത്തോളമായി ജിദ്ദയിൽ ബാർബർ ഷോപ്പ് നടത്തിവരികയായിരുന്ന അദ്ദേഹം ഐ.സി.എഫ് പ്രവർത്തകനായിരുന്നു. പരേതനായ പൂളക്കുളങ്ങര മൊയ്‌ദീൻ കുട്ടിയുടെ മകനാണ്. മലപ്പുറം കോണോംപാറ സ്വദേശി സ്വാബിറയാണ് ഭാര്യ. മക്കൾ - ഷഹീദ, സൗഫിയ, സമീറ, ശഹീദ്, സഫ്‌ഗാന. മരുമക്കൾ - അബ്ദുറഹ്മാൻ തലപ്പാറ, യാസിർ വഴിക്കടവ്, മുനീർ കുറ്റിപ്പാല. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കും. ജിദ്ദ ഐ.സി.എഫ് വെൽഫെയർ സമിതി കൺവീനർ അബൂബക്കർ ഐക്കരപ്പടി, മുഹമ്മദ് മുസ്തഫ എന്നിവർ നിയമ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

Read also: ഡ്രൈവിങിലെ അശ്രദ്ധ, കാറുകള്‍ കൂട്ടിയിടിച്ചുണ്ടായത് വന്‍ അപകടം; ക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player