മൃതദേഹം റിയാദ് ശുമൈസിയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. തൃശൂർ വെങ്ങിടങ്ങ് സ്വദേശി മുഹമ്മദ് മുസ്തഫ മതിലകത്ത് (47) ആണ് റിയാദ് ബദീഅയിൽ ഹൃദയാഘാതം മൂലം നിര്യാതനായത്. മുഹമ്മദ് - ഖദീജ ദമ്പതികളുടെ മകനാണ്. സമീറയാണ് ഭാര്യ. ഒരു മകനുണ്ട്. 

മൃതദേഹം റിയാദ് ശുമൈസിയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് വൈസ് ചെയർമാൻ മഹബൂബ് ചെറിയ വളപ്പ്, മുഹമ്മദ് കണ്ടകൈ, ഹുസൈൻ കുപ്പം എന്നിവർ രംഗത്തുണ്ട്.

Read also:  മാളില്‍ സിനിമ കാണാനെത്തിയ 35 വയസുകാരന്റെ ദാരുണാന്ത്യം മിനിറ്റുകള്‍ക്കുള്ളില്‍; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

വേനൽ വിടപറയാനിരിക്കെയും കനത്ത് ചൂട്; 50 ഡിഗ്രിയും കടന്ന് പുതിയ റെക്കോർഡ്, വെന്തുരുകി യുഎഇ; മഴ മുന്നറിയിപ്പുംദുബൈ: വേനൽ വിടപറയാനിരിക്കെ 50 ഡിഗ്രിയും കടന്ന് റെക്കോർഡ് ചൂട് രേഖപ്പെടുത്തി യുഎഇ. അബുദാബിയിലെ അൽ ദഫ്‍റ മേഖലയിൽ 50.8 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴയും ലഭിച്ചു. അബുദാബി, ഫുജൈറ മേഖലകളിൽ മഴ മുന്നറിയിപ്പായ യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. വേനൽക്കാലം തുടങ്ങിയ ശേഷം മൂന്ന് തവണ 50 ഡിഗ്രി സെൽഷ്യസ് കടന്ന യുഎഇയിൽ അബുദാബിയാണ് ഇന്ന് ചുട്ടുപൊള്ളിയത്.

അൽ ദഫ്‍റ മേഖലയിൽ ഉച്ചയ്ക്ക് 2.45ന് രേഖപ്പെടുത്തിയ താപനില 50.8 ഡിഗ്രി സെൽഷ്യസാണ്. ഇത് റെക്കോർഡാണ്. ജൂലൈ 14,15 തീയതികളില്‍ യഥാക്രമം 50.1, 50.2 എന്ന നിലയില്‍ രാജ്യത്തെ താപനില എത്തിയിരുന്നു. ചൂടിനൊപ്പം തന്നെ, വരും ദിവസങ്ങളിൽ മഴയ്ക്കുള്ള മുന്നറിയിപ്പുമുണ്ട്. അബുദാബി, ഫുജൈറ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാം.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പുലര്‍ച്ചെ മൂടല്‍ മഞ്ഞ് ശക്തമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാവിലെ 8.30 വരെ ഫോഗ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടുത്ത ചൂടിൽ അബുദാബിയിലെ അല്‍ ദഫ്ര മേഖലയില്‍ കഴിഞ്ഞ നാല് ദിവസമായി തുടര്‍ന്ന് വന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്