മകൻ അർഷാദ് ഒരാഴ്ച്ച മുമ്പാണ് തൊഴിൽ വിസയിൽ റിയാദിൽ എത്തിയത്.
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. പാലക്കാട് പട്ടാമ്പി പുലമന്തോൾ കൊപ്പം വിളയൂര്‍ സ്വദേശി നിമ്മിണികുളം മഹൽ കൊളക്കാട്ടിൽ അബ്ദുൽ റഷീദ് (54) റിയാദ് നസിം അൽഹസർ ആശുപത്രിയിലാണ് മരിച്ചത്. മകൻ അർഷാദ് ഒരാഴ്ച്ച മുമ്പാണ് തൊഴിൽ വിസയിൽ റിയാദിൽ എത്തിയത്.
പിതാവ്: മൊയ്ദീൻ (പരേതൻ), മാതാവ്: നഫീസ (പരേത), ഭാര്യ: സുനീറ, മറ്റ് മക്കൾ: അൻഷാദ്, ഫാത്തിമ ഷദ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഭാര്യാസഹോദരൻ മുജീബിനെ സഹായിക്കുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
Read Also - വര്‍ഷങ്ങളായി നിയമ കുരുക്കിൽ; കൃത്യമായ ഇടപെടലുകൾ ഭീമമായ തുക ഒഴിവാക്കി, ഒടുവില്‍ പ്രവാസി മലയാളിക്ക് മോചനം
ഭക്ഷണം പാചകം ചെയ്യുന്നതിനിടെ നെഞ്ചുവേദന; പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നതിനിടെ നെഞ്ചുവേദനയുണ്ടായി മലയാളി മരിച്ചു. മലപ്പുറം കിഴിശ്ശേറി കുഴിമണ്ണ പുവതൊടയിൽ വീട്ടിൽ മുഹമ്മദ് ബഷീർ (48) ആണ് റിയാദിൽനിന്ന് 300 കിലോമീറ്റര്‍ അകലെ ശഖ്റയിൽ മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് സ്വന്തം താമസസ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥതകളുണ്ടാവുകയായിരുന്നു. അൽപസമയത്തിനുള്ളിൽ മരിക്കുകയും ചെയ്തു. ശഖ്റയിൽ തന്നെ ജോലി ചെയ്യുകയായിരുന്നു. പിതാവ് - അലവി കുട്ടി, മാതാവ് - ഫാത്തിമ, ഭാര്യ - റൈഹാനത്ത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്കായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ശഖ്റ കെ.എം.സി.സി മെഹ്ബൂബ് കണ്ണൂർ, അൽതാഫ് വണ്ടൂർ എന്നിവർ രംഗത്തുണ്ട്.
