Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു

ജുബൈലിലെ ഒരു കമ്പനിയിൽ ലേബർ സൂപ്പർവൈസർ ആയിരുന്നു മോഹനൻ.

malayali expat died due to heart attack
Author
First Published Mar 25, 2024, 6:55 PM IST

റിയാദ്: മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കൈതക്കോട് പവിത്രേശ്വരം വൃന്ദാവനത്തിൽ ഗോപാലൻ- തങ്കമ്മ ദമ്പതികളുടെ മകൻ മോഹനൻ (50) ആണ് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്.

ജുബൈലിലെ ഒരു കമ്പനിയിൽ ലേബർ സൂപ്പർവൈസർ ആയിരുന്നു മോഹനൻ. മൃതദേഹം ജുബൈൽ അൽ മന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

Read Also - ചെറിയ പെരുന്നാൾ; സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു, നാല് ദിവസം അവധി ലഭിക്കും, അറിയിച്ച് സൗദി മന്ത്രാലയം

ഇന്ത്യൻ വിദ്യാർഥി ലണ്ടനിൽ ട്രക്കിടിച്ച് മരിച്ചു; അപകടം സൈക്കിളിൽ പോകുന്നതിനിടെ 

ലണ്ടന്‍: വീട്ടിലേക്ക് സൈക്കിളില്‍ പോകുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ലണ്ടനില്‍ ട്രക്കിടിച്ച് മരിച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ബിഹേവിയർ മാനേജ്മെന്‍റിൽ ഗവേഷണം നടത്തിയിരുന്ന ചെയിസ്ത കൊച്ചാറാണ് (33) മരിച്ചത്. 

ഈ മാസം 19ന് രാത്രി 8.30 ഓടെയാണ് സംഭവം ഉണ്ടായത്. അപകടം നടന്ന വേളയിൽ ഭർത്താവ് പ്രശാന്ത് മുമ്പിലുണ്ടായിരുന്നതിനാല്‍ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും ചെയിസ്ത സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. നേരത്തെ നീതി ആയോഗിൽ പ്രവർത്തിച്ചിട്ടുള്ള ചെയിസ്തയുടെ മരണ വിവരം നീതി ആയോഗിന്‍റെ മുൻ സിഇഒ അമിതാഭ് കാന്താണ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.

നേരത്തെ ഗുരുഗ്രാമിൽ താമസിച്ചിരുന്ന ചെയിസ്ത കൊച്ചാർ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഓർഗനൈസേഷണൽ ബിഹേവിയർ മാനേജ്മെന്‍റിൽ പിഎച്ച്ഡി നേടുന്നതിനായി കഴിഞ്ഞ സെപ്തംബറിലാണ് ലണ്ടനിലേക്ക് താമസം മാറിയത്. നേരത്തെ ഡൽഹി യൂണിവേഴ്‌സിറ്റി, അശോക യൂണിവേഴ്‌സിറ്റി, പെൻസിൽവേനിയ, ഷിക്കാഗോ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങിൽ പഠിച്ചിട്ടുണ്ട്. 2021-23 കാലയളവിൽ നീതി ആയോഗിലെ നാഷനൽ ബിഹേവിയറൽ ഇൻസൈറ്റ്സ് യൂണിറ്റ് ഓഫ് ഇന്ത്യയുടെ സീനിയർ അഡ്വൈസറായിരുന്നു. സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (സിഒഎഐ) ഡയറക്ടർ ജനറലായിരുന്ന വിരമിച്ച ലെഫ്റ്റനൻറ് ജനറൽ ഡോ എസ് പി കൊച്ചാറിന്‍റെ മകളാണ്  ചെയിസ്ത കൊച്ചാർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Follow Us:
Download App:
  • android
  • ios