മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവാസിയാണ് ഇദ്ദേഹം.
റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് എറണാകുളം സ്വദേശി ജിദ്ദയിൽ നിര്യാതനായി. പെരുമ്പാവൂർ ചേലക്കുളം സ്വദേശി പറക്കുന്നത്ത് പരേതനായ മൈതീൻപിള്ള മകൻ മുഹമ്മദ് നജീബ് (55) ആണ് മരിച്ചത്.
ജിദ്ദയിലെ താമസസ്ഥലത്തു വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ ജിദ്ദയിലെ സുലൈമാൻ അൽ ഹബീബ് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് അന്ത്യം സംഭവിക്കുകയുമായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവാസിയായ ഇദ്ദേഹം പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ (പി.പി.എ) മുൻകാല എക്സിക്യൂട്ടീവ് അംഗവും ജിദ്ദയിലെ കലാ, സാംസ്കാരിക മേഖലകളിൽ സജീവ പങ്കാളിത്തവും വഹിച്ചിരുന്നു. ഭാര്യ: റജീന, മക്കൾ: മുഹമ്മദ് റയ്യാൻ, മുഹമ്മദ് അദ്നാൻ. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം വ്യാഴാഴ്ച റുവൈസ് മഖ്ബറയിൽ ഖബറടക്കി.
Read Also - ഒരു വര്‍ഷമായി ടിക്കറ്റ് വാങ്ങുന്നു, വീട്ടിലിരുന്നപ്പോൾ അപ്രതീക്ഷിത ഫോൺ കോൾ; പ്രവാസിക്ക് 34 കോടിയുടെ സമ്മാനം
