കു​വൈ​ത്തി​ലെ അ​ദ്നാ​ൻ ഹോ​സ്പി​റ്റ​ലി​ലായിരുന്നു അന്ത്യം സംഭവിച്ചത്.

കു​വൈ​ത്ത് സി​റ്റി: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. കോ​ഴി​ക്കോ​ട് ചെ​റു​മ​ല കി​ഴൂർ മൂ​ലംതോ​ട് സ്വ​ദേ​ശി അ​ബ്ദു​റ​ഹ്മാ​ൻ ആണ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രിച്ചത്. കു​വൈ​ത്തി​ലെ അ​ദ്നാ​ൻ ഹോ​സ്പി​റ്റ​ലി​ലായിരുന്നു അന്ത്യം സംഭവിച്ചത്. അ​സ്മ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഹാ​ഷിം, ഹ​ക്കീം, ഹ​ബീ​ബ്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വ​രു​ന്നു.

Read Also - മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

പ്രവാസി മലയാളി ഒമാനില്‍ മരിച്ച നിലയില്‍ 

മസക്റ്റ്: പ്രവാസി മലയാളി ഒമാനില്‍ മരിച്ച നിലയില്‍. തൃശൂര്‍ സ്വദേശിയാണ് ഒമാനില്‍ മരിച്ചത്. കൊടുങ്ങല്ലൂര്‍ എറിയാട് ആറാട്ടുവഴിയില്‍ താമസിക്കുന്ന പോണത്ത് ബിജുവിനെയാണ് ജഅലാന്‍ അബൂ ഹസ്സനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളോളമായി ജഅലാന്‍ അബൂ ഹസ്സനില്‍ മത്സ്യക്കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയയ്ക്കും. 

https://www.youtube.com/watch?v=QJ9td48fqXQ