Asianet News MalayalamAsianet News Malayalam

വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു

ബേക്കറി കമ്പനിയിൽ സെയിൽസ്മാനായ ജൗഹർ ഓടിച്ച മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിച്ചാണ് അപകടം. നാല് മാസം മുമ്പാണ് തൊഴിൽ വിസയിൽ സൗദിയിലെത്തിയത്.

malayali expat died in accident
Author
Riyadh Saudi Arabia, First Published Apr 8, 2020, 9:22 AM IST

റിയാദ്: റിയാദിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം വാഴക്കാട് സ്വദേശി ചീരോത്ത് തടായിൽ ജൗഹറാ (22)ണ് ചൊവ്വാഴ്ച  ഉച്ചകഴിഞ്ഞുണ്ടായ അപകടമുണ്ടായത്തില്‍ മരിച്ചത്. 3.45ഓടെ അൽഖർജ് റോഡിൽ വെച്ചുണ്ടായ അപകടത്തിൽ തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.  

ബേക്കറി കമ്പനിയിൽ സെയിൽസ്മാനായ ജൗഹർ ഓടിച്ച മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിച്ചാണ് അപകടം. നാല് മാസം മുമ്പാണ് തൊഴിൽ വിസയിൽ സൗദിയിലെത്തിയത്. അവിവാഹിതനാണ്. സി.ടി. അബ്ദുറഹ്മാനാണ് പിതാവ്. മാതാവ്: ആമിന. സഹോദരങ്ങൾ: ജംസീർ (തബൂക്ക്), ജന്നത്ത്. മൃതദേഹം റിയാദിൽ ഖബറടക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി നേതൃത്വം നൽകുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios