താമസസ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം അനുപ്പെട്ട പ്രവാസി മലയാളി മരിച്ചു.
മനാമ: പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു. തൃശൂർ പോന്നോർ സ്വദേശി പ്രദീപ് (41) ആണ് ബഹ്റൈനിൽ നിര്യാതനായത്. ബുദൈയയിലെ താമസസ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം അനുപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. അൽ മൊയീദ് കമ്പനിയിലെ തൊഴിലാളിയാണ്. ദീര്‍ഘകാലമായി ബഹ്റൈനിൽ കഴിയുകയായിരുന്നു. ഭാര്യയും രണ്ട് മക്കളും നാട്ടിലാണുള്ളത്.


