കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന മലയാളി യുവാവ് വീട്ടില്‍ കുഴഞ്ഞുവീണുമരിച്ചു. ഇടുക്കി അറക്കുളം സ്വദേശി അനില്‍ ജോസഫ് (37) ആണ് മരിച്ചത്.

ഫസ്റ്റ് കുവൈത്ത് ജനറല്‍ ട്രേഡിങ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന അദ്ദേഹം അബുഹലീഫയില്‍ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ഷട്ടില്‍ കളിച്ച് മടങ്ങിയെത്തിയശേഷം കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീടിനുള്ളില്‍ കുഴഞ്ഞുവീണത്. ഭാര്യ സീന കുവൈത്തില്‍ സ്റ്റാഫ് നഴ്‍സാണ്. മൂന്ന് മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.