16 ദിവസമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ഒന്‍പത് ദിവസമായി വെന്റിലേറ്ററിലായിരുന്നു. 

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാരുന്ന പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ താഴേചൊവ്വ സ്വദേശി നാലകത്ത് നൗഷാദ്‌ (46) ആണ് മരിച്ചത്. 16 ദിവസമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ഒന്‍പത് ദിവസമായി വെന്റിലേറ്ററിലായിരുന്നു. വെള്ളിയാഴ്‍ച രാത്രിയാണ് മരണം സംഭവിച്ചത്.

27 വര്‍ഷമായി സഹോദരങ്ങള്‍ക്കൊപ്പം സലാലയില്‍ ബിസിനസ് നടത്തി വരികയായിരുന്നു നൗഷാദ്‌. ഭാര്യ - ഫര്‍സാന. മക്കള്‍ - ഫയാസ് റിസാന്‍, സിയ മുഹമ്മദ്. സാമൂഹിക പ്രവര്‍ത്തകരായ അബ്‍ദുറഷീദ്, അബ്‍ദുനാസര്‍, നസീര്‍ എന്നിവര്‍ സഹോദരങ്ങളാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം സലാലയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.