സനായിയ്യയിൽ ഒരു സ്വകാര്യ വർക് ഷോപ്പിലെ ജീവനക്കാരനായിരുന്ന  പ്രജീഷ് കഓഗസ്റ്റ് മൂന്ന് മുതൽ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മസ്‍കത്ത്: മലപ്പുറം വടപ്പുറം സ്വദേശി കൊവിഡ് ബാധിച്ച് ഒമാനിലെ സലാലയിൽ മരണപ്പെട്ടു. വടപ്പുറം പാലപ്പറമ്പ് സ്വദേശി കാറ്റുമുണ്ട നാരായണൻ മകൻ പ്രജീഷ് നാരായണൻ (42) ആണ് മരിച്ചത്. സനായിയ്യയിൽ ഒരു സ്വകാര്യ വർക് ഷോപ്പിലെ ജീവനക്കാരനായിരുന്ന പ്രജീഷ് കഓഗസ്റ്റ് മൂന്ന് മുതൽ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ 16 വർഷമായി സലാലയില്‍ പ്രവാസിയായിരുന്നു. ഭാര്യ - സുചിത്ര പൂവത്തുംപറമ്പിൽ. മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സലാലയിൽ സംസ്‍കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.