ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അവധി  കഴിഞ്ഞ് അദ്ദേഹം നാട്ടിൽ നിന്നും തിരികെയെത്തിയത്. മെറ്റാബോളിക് അസിഡോസിസ് മൂലമാണ് മരണപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു.

മസ്‍കത്ത്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. പത്തനംതിട്ട റാന്നി കുമ്പളാംപൊയ്‍ക കൈപ്പള്ളി മാലിൽ ചാണ്ടി ഫിലിപ്പിന്റെ മകൻ മിജി ചാണ്ടി (48) ആണ് മസ്‍കത്തിൽ മരണപ്പെട്ടത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അവധി കഴിഞ്ഞ് അദ്ദേഹം നാട്ടിൽ നിന്നും തിരികെയെത്തിയത്. മെറ്റാബോളിക് അസിഡോസിസ് മൂലമാണ് മരണപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആസ്റ്റർ അൽ റാഫാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നിയമ നടപടികൾ പുരോഗമിച്ചു വരുന്നതായി കമ്പനി അധികൃതർ അറിയിച്ചു. മസ്‌കത്തിലെ അൽ ഹാജിരി കമ്പനിയിലെ ജീവനക്കാരനായിരുന്നു മിജി ചാണ്ടി. മാതാവ്: റബേക്ക ചാണ്ടി. ഭാര്യ: ലിറ്റ പി അബ്രഹാം.