ദോഹ: ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു. പത്തനംതിട്ട കോട്ടനോന്‍പാറ സീതത്തോട് പറൂര്‍ വീട്ടില്‍ ബിജു മാത്യു ജേക്കബ്(49)ആണ് മരിച്ചത്. ദോഹയില്‍ ഒരു കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു.

ശനിയാഴ്ച രാവിലെയായിരുന്നു മരണം സംഭവിച്ചത്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പിതാവ്: ജേക്കബ്, മാതാവ്: ഏലിക്കുട്ടി, ഭാര്യ: ഷീന. രണ്ട് മക്കളുണ്ട്.