കഴിഞ്ഞ ദിവസം ബൈക്കില്‍ ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടത്തിലായിരുന്നു അന്ത്യം.

ദോഹ: പ്രവാസി മലയാളി യുവാവ് ഖത്തറില്‍ (Qatar) വാഹനാപകടത്തില്‍ (Road accident) മരിച്ചു. കോഴിക്കോട് വടകര വൈക്കിലശേരി സ്വദേശി ഖാലിദ് ചേറോട് (38) ആണ് മരിച്ചത്. 13 വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്‍തു വരികയായിരുന്നു. കഴിഞ്ഞ ദിവസം ബൈക്കില്‍ ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടത്തിലായിരുന്നു അന്ത്യം.

ഖത്തറിലെ ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന ഖാലിദ്, ഖത്തര്‍ കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തര്‍ കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.