Asianet News MalayalamAsianet News Malayalam

താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

താമസസ്ഥലത്ത് വെച്ച്​ ഹൃദയ സ്‍‌തംഭനം ഉണ്ടായതിനെത്തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

malayali expat died in Saudi Arabia due to cardiac arrest
Author
Riyadh Saudi Arabia, First Published Aug 16, 2021, 2:52 PM IST

റിയാദ്: മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ, ചെങ്ങന്നുർ, കൊല്ലുകടവ്​, ചെറിയനാട്​, കുഴിയത്ത്​ വീട്ടിൽ പാപ്പി ജോസ്​ കനായത്തിൽ ആണ്​ മരിച്ചത്​. ഏഴ് വർഷമായി ദമ്മാമിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു. താമസസ്ഥലത്ത് വെച്ച്​ ഹൃദയ സ്‍‌തംഭനം ഉണ്ടായതിനെത്തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജെസി ജോസ് ആണ് ഭാര്യ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നാസ് വക്കം പറഞ്ഞു.

Follow Us:
Download App:
  • android
  • ios