രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.


റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി. കണ്ണൂര്‍ പയ്യന്നൂരിനാടുത്ത് രാമന്തളി സ്വദേശിയും ഇപ്പോള്‍ പുതിയങ്ങാടി ഇട്ടമ്മല്‍ പള്ളിയുടെ അടുത്ത് താമസക്കാരനുമായ മുഹമ്മദ് ബഷീര്‍ (51) ആണ് മരിച്ചത്. രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.


ഭാര്യ - നൂറ പുതിയങ്ങാടി. മക്കള്‍ - മുഹമ്മദ് ഹാദില്‍, മുഹമ്മദ് അമാന്‍. സഹോദരങ്ങള്‍: ഇബ്രാഹിം കണ്ണൂര്‍ (അബുദാബി), ശംസുദ്ദീന്‍ കരിവെള്ളൂര്‍ പാലക്കുന്ന്, റുഖിയ, അസ്‍മ പഞ്ചക്കാട്, റാബിയ മാടക്കാല്‍. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.