പാലക്കാട് പുതുക്കോട് സ്വദേശിയായ മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു.
റിയാദ്: മലയാളി സൗദി അറേബ്യയിൽ (Saudi Arabia) ഹൃദയാഘാതം മൂലം (Cardiac arrest) മരിച്ചു. പാലക്കാട് പുതുക്കോട് പൂവ്വക്കോട് സ്വദേശി ഹംസത് മുഹമ്മദ് (42) ആണ് സൗദിയിലെ ഹായിലിൽ ശനിയാഴ്ച പുലർച്ചെ മരിച്ചത്. മൃതദേഹം ഹായിൽ കിങ് സൽമാൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സഫിയ, മക്കൾ: ആയിശത്ത് ഹസ്ന, ആഷിമ, ഷിഫാ തസ്‌നി. മൃതദേഹം ഹായിലിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
