30 വർഷത്തിലധികമായി അഫ് ലാജിൽ ജോലി ചെയ്യുന്നു.

റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ നിന്ന് 300 കിലോമീറ്റർ അകലെ ലൈല അഫ് ലാജിൽ കൊല്ലം പെരിനാട് ചോനംചിറ പനയം വിഷ്ണു ഭവനിൽ ശിവദാസൻ (60) നിര്യാതനായി. 30 വർഷത്തിലധികമായി അഫ് ലാജിൽ ജോലി ചെയ്യുന്നു. പിതാവ്: കുഞ്ഞുരാമൻ (പരേതൻ), മാതാവ്: കുഞ്ഞുകുട്ടി (പരേത), ഭാര്യ: ശ്രീലത, മക്കൾ: അഖിൽ, ശ്രദ്ധദാസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ലൈല അഫ് ലാജ് കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ്‌ രാജയും റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗും രംഗത്തുണ്ട്.

Read Also -  ലഗേജിൽ സംശയം, പ്ലാസ്റ്റിക് ബോക്സ് തുറന്നപ്പോൾ കസ്റ്റംസ് ഞെട്ടി; ജീവനുള്ള പാമ്പും കുരങ്ങന്‍റെ കയ്യും പക്ഷിയും!

നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലെത്തിയ പ്രവാസി കുഴ‌ഞ്ഞുവീണ് മരിച്ചു

റിയാദ്: നാട്ടിലേക്ക് പോകാൻ വിമാനവും കാത്തിരിക്കവേ പ്രവാസി ഇന്ത്യക്കാരൻ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് എയർപ്പോർട്ടിലായിരുന്നു സംഭവം. ഉത്തർപ്രദേശിലെ ഗാസിയാബാദ് മുസാഫർ നഗർ സ്വദേശി സലിം (48) ആണ് മരിച്ചത്. 

ദീർഘകാലമായി റിയാദിൽ ജോലി ചെയ്യുന്ന ഇയാൾ അവധിക്ക് നാട്ടിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തി ബോർഡിങ് പാസുമെടുത്ത് എമിഗ്രേഷൻ പരിശോധനയും പൂർത്തിയാക്കി ടെർമിനലിൽ വിമാനവും കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ അന്ത്യവും സംഭവിച്ചു. പിതാവ് - ഷാഫി, മാതാവ് - ഫൗസാൻ ബീഗം, ഭാര്യ - ഗുൽഷൻ. മൃതദേഹം റിയാദിൽ ഖബറക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം