ഷാര്‍ജയിലെ കടയില്‍ കുഴഞ്ഞുവീണ പ്രവാസി മലയാളി യുവാവ് മരിച്ചു.

ദുബൈ: യുഎഇയില്‍ (UAE) മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോഡ് ബേക്കല്‍ ഹദ്ദാദ് നഗറില്‍ സുബൈര്‍ (36) ആണ് ഷാര്‍ജയില്‍ മരിച്ചത്. തിങ്കളാഴ്‍ച രാവിലെ കടയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് (Cardiac arrest) മരണ കാരണമായതെന്നാണ് നിഗമനം.

യുഎഇയിലെ ഇംതാസ്, ലിമാറ, നിബ്രാസ് മദീന എന്നീ സൂപ്പര്‍മാര്‍ക്കറ്റുകളുടെ പാര്‍ട്ണര്‍ ആയിരുന്ന സുബൈര്‍ ഒരു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. പരേതനായ ബിജാപൂര്‍ മൊയ്‍തീന്‍ - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ - മഹ്‍സിന്‍. നാല് മാസം പ്രായമുള്ള കുട്ടിയുണ്ട്. മറ്റു മക്കള്‍ - ശിസാന്, ശഹ്‍സിയ. സഹോദരങ്ങള്‍ - യര്‍മു, ഹംസ, മുനീര്‍, സഫിയ, പരേതയായ ബീഫാത്വിമ.