സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ മുങ്ങി മരിച്ചു. പത്തനംതിട്ട തിരുവല്ല എഴുമണ്ണൂർ സദേശി ജിബു മത്തായി (40) ആണ്​ മരിച്ചത്​. ടെക്​നോവേവ്​ ഇന്‍റർനാഷണൽ ഗ്രൂപ്പിൽ ഇലക്​ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ്​ പൂളിൽ കുളിക്കുന്നതിനിടെയായിരുന്നു​ അപകടം. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും മൂന്ന്​ കുട്ടികളും ബഹ്​റൈനിലുണ്ട്​.