തൈമയിലെ ജനറല്‍ ഹോസ്പിറ്റല്‍ കാറ്ററിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനും മലയാളി സമൂഹ കൂട്ടായ്മാ പ്രവര്‍ത്തകനുമായിരുന്നു.

തബൂക്ക്: ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ തബൂക്കില്‍ പ്രവാസി മലയാളി മരിച്ചു. കൊല്ലം പുനലൂര്‍ കരവല്ലൂര്‍ സ്വദേശി ബിജു പിള്ള(55)യാണ് മരിച്ചത്. തൈമയിലെ ജനറല്‍ ഹോസ്പിറ്റല്‍ കാറ്ററിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനും മലയാളി സമൂഹ കൂട്ടായ്മ പ്രവര്‍ത്തകനുമായിരുന്നു.

ബുധനാഴ്ച ഡ്യൂട്ടിക്ക് കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ ബിജുവിനെ കണ്ടത്. മൃതദേഹം തൈമ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനാണ്. മാതാവ്: ലീലാമ്മ. റിയാദിലുള്ള സഹോദരന്‍ എത്തിയ ശേഷമാവും മരണാനന്തര നടപടികള്‍ നടത്തുക.