Asianet News MalayalamAsianet News Malayalam

അവധി കഴിഞ്ഞ് രണ്ട് ദിവസം മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന അദ്ദേഹം തിങ്കളാഴ്ച നാട്ടില്‍ നിന്നെത്തിയ ശേഷം ബുധനാഴ്ച മുതല്‍ ജോലിക്ക് കയറാനിരിക്കുകയായിരുന്നു. 

malayali expat who returned two days back after leave died due to cardiac arrest in UAE
Author
First Published Dec 15, 2022, 11:23 AM IST

ദുബൈ: അവധിക്ക് ശേഷം രണ്ട് ദിവസം മുമ്പ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി ദുബൈയില്‍ മരിച്ചു. കോഴിക്കോട് വടകര താഴെയങ്ങാടി മുക്കോലഭാഗം ഉരുണിന്റവിടെ ശക്കീര്‍ (46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന അദ്ദേഹം തിങ്കളാഴ്ച നാട്ടില്‍ നിന്നെത്തിയ ശേഷം ബുധനാഴ്ച മുതല്‍ ജോലിക്ക് കയറാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്. പിതാവ് - അസൈനാര്‍. മാതാവ് - ഐഷു. ഭാര്യ - അഷീറ. മക്കള്‍ - മുഹ്‍സിന്‍, ഷഹബാസ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.

Read also: പ്രവാസി മലയാളി റിയാദില്‍ വാഹനാപകടത്തിൽ മരിച്ചു

വാഹനാപകടത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: സൗദി അറേബ്യയില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദ് - മദീന എക്സ്പ്രസ് റോഡിൽ ഖസീം പ്രവിശ്യയിലെ അൽഗാത്തിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി കാത്തറമ്മൽ കുരുടൻചാലിൽ അബ്ദുൽ അസീസിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. 

റിയാദിലുണ്ടായിരുന്ന അസീസ് (61) ജോലി ആവശ്യാർഥം ബുറൈദയിലെത്തി മടങ്ങവേ കഴിഞ്ഞ ബുധനാഴ്‌ച രാത്രിയാണ് അപകടം സംഭവിച്ചത്. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. കെ.എം.സി.സി ഉനൈസ, റിയാദ് സെൻട്രൽ കമ്മിറ്റികളുടെ  വെൽഫെയർ വിങ് ഭാരവാഹികളും അൽഗാത്ത് കെ.എം.സി.സി പ്രവർത്തകരും മുൻകൈയെടുത്താണ് നടപടികൾ പൂർത്തിയാക്കിയത്.

Read also: സൗദി അറേബ്യയിലെ ബസപകടത്തിൽ മരിച്ചത് പ്രവാസികള്‍; മലയാളി ബസ് ഡ്രൈവർക്ക് പരിക്ക്

Follow Us:
Download App:
  • android
  • ios