Asianet News MalayalamAsianet News Malayalam

Malayali gets compensation in UAE : യുഎഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 1.03 കോടി രൂപ നഷ്ടപരിഹാരം

2019 ഓഗസ്റ്റില്‍ ഫുജൈറയിലെ മസാഫിയില്‍ വെച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 1.03 കോടി രൂപ നഷ്‍ടപരിഹാരം

Malayali expat who survived an accident in 2019 in UAE gets compensation of more than one crore
Author
Dubai - United Arab Emirates, First Published Dec 27, 2021, 11:36 AM IST

ദുബൈ: വാഹനാപകടത്തില്‍ പരിക്കേറ്റ (Injured in road accident) കുറ്റിപ്പുറം സ്വദേശിക്ക് 5,06,514 ദിര്‍ഹം (ഒരു കോടി 3 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം (Compensation) നല്‍കാന്‍ ദുബൈ കോടതിയുടെ (Dubai court) വിധി. 2019 ഓഗസ്റ്റില്‍ ഫുജൈറയിലെ മസാഫിയില്‍ (Masafi) വെച്ച് രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ  അബ്‍ദുല്‍ റഹ്‍മാന്‍ (37)നാണ് നഷ്‍ടപരിഹാരം ലഭിക്കുക.

അപകടത്തെ തുടര്‍ന്ന് നടത്തിയ നഷ്ടപരിഹാര കേസിലാണ് അബ്‍ദുല്‍ റഹ്‍മാന് അനുകൂലമായ കോടതി വിധിയുണ്ടായത്. ദുബായിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെയാണ് അബ്‍ദുല്‍ റഹ്‍മാന്‍ കേസ് കൊടുത്തിരുന്നത്. കേസ് നടത്തിപ്പിനായി അദ്ദേഹത്തിന്റെ കുടുംബ സുഹൃത്ത് ഇസ്‍മായിലും സുഹൃത്തുക്കളും യു.എ.ഇയിലെ നിയമ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു.ശേഷം അദ്ദേഹത്തിന്റെ ഇടപെടലിലൂടെ നടത്തിയ നിയമ മുന്നേറ്റത്തിനൊടുവിലാണ് അബ്‍ദുല്‍ റഹ്‍മാന് കോടതിയില്‍ നിന്ന് അനുകൂല വിധി കരസ്ഥമാക്കാന്‍ സാധിച്ചത്.
 

Follow Us:
Download App:
  • android
  • ios