2020 സെപ്തംബർ 22 നാണ് ജോലി ചെയ്യുന്ന വീടിന് മുന്നിൽ കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചു. അന്നുമുതൽ അബോധാവസ്ഥയിൽ കഴിയുകയായിരുന്നു.
റിയാദ്: നാട്ടിൽ പോകാൻ തയ്യാറെടുപ്പ് നടത്തുന്നതിനിടെ കുഴഞ്ഞുവീണ് ഒരു വർഷമായി സൗദി ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞ മലയാളി മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഒരു സ്വദേശി വീട്ടിൽ ഡ്രൈവറായ മലപ്പുറം തിരൂർ പുതിയങ്ങാടി കല്ലിങ്കൽ സ്വദേശി സി.പി. മുഹമ്മദ് കുട്ടി (55) ആണ് മരിച്ചത്.
Add Asianetnews as a Preferred Source

2020 സെപ്തംബർ 22 നാണ് ജോലി ചെയ്യുന്ന വീടിന് മുന്നിൽ കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചു. അന്നുമുതൽ അബോധാവസ്ഥയിൽ കഴിയുകയായിരുന്നു. കഴിഞ്ഞദിവസം അന്ത്യം സംഭവിച്ചു. ഭാര്യ: സുബൈദ, മക്കൾ: മുഹമ്മദ് ജാഫർ, മുഹമ്മദ് ജവാദ്. ജുബൈലിൽ തന്നെ ഖബറടക്കും.
