പവര്‍ സ്റ്റേഷനില്‍ ജോലി ചെയ്‍തിരുന്ന മലയാളി, വാട്ടര്‍ ഹീറ്ററിലെ ചൂടുവെള്ളം ശരീരത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് മരിച്ചു.

അബുദാബി: യുഎഇയിലെ (UAE) ജോലി സ്ഥലത്തുവെച്ച് ചൂടുവെള്ളം ശരീരത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു (Malayali died). മലപ്പുറം തിരൂര്‍ കടുങ്ങാത്തുണ്ട് മയ്യരിച്ചിറ കോറാടന്‍ സൈതലവി (48) ആണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അബുദാബിയിലെ പവര്‍ സ്റ്റേഷനില്‍ ജോലി ചെയ്‍തിരുന്ന സൈതലവിക്ക് ഇക്കഴിഞ്ഞ 21-ാം തീയ്യതിയായിരുന്നു ഗുരുതരമായി പൊള്ളിലേറ്റത്. പവര്‍ സ്റ്റേഷനിലെ വാട്ടര്‍ ഹീറ്ററിലെ തിളച്ച വെള്ളം ശരീരത്തില്‍ വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്‍ചയായിരുന്നു അന്ത്യം.

പരേതനായ കോറാടന്‍ മുഹമ്മദ് കുട്ടിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ - ഷംസിയ. മക്കള്‍ - മുഹമ്മദ് സലീക്ക്, ഫസ്‍ന, സന. ഇപ്പോള്‍ ബനിയാസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.