കഴിഞ്ഞ 22 വര്‍ഷമായി ലുലു അബുദാബി റീജ്യണല്‍ ഓഫീസില്‍ ജോലി ചെയ്യുകയായിരുന്നു.
അബുദാബി: യുഎഇയില്‍ ഹൃദയ ശസ്‍ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കോട്ടയം നരിമറ്റം സ്വദേശി സെബാസ്റ്റ്യന്‍ പാറേംതോട്ടില്‍ തോമസ് (55) ആണ് അബുദാബിയില്‍ മരിച്ചത്.
കഴിഞ്ഞ 22 വര്‍ഷമായി ലുലു അബുദാബി റീജ്യണല്‍ ഓഫീസില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ - ആന്‍സി എബ്രബാം. മക്കള്‍ - ഹണിമോണ്‍ സെബാസ്റ്റ്യന്‍, ഹന്‍സ് സെബാസ്റ്റ്യന്‍ (അബുദാബി). നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ലുലു അധികൃതര്‍ അറിയിച്ചു.
