ഏതാനും ദിവസങ്ങളായി അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു.

അബാദാബി: തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി. മണ്ണാര്‍കാട് തച്ചനാട്ടുകര നാട്ടുകല്‍ പാറമ്മല്‍ പാറക്കല്ലില്‍ അബ്‍ദുല്‍റഹ്‍മാന്‍ (32) ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു.

പരേതനായ മൊയ്‍തീന്‍കലംപറമ്പില്‍ - കുഞ്ഞാത്തു ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ - സെയ്‍തലവി (അബുദാബി), ഹനീഫ (സലാല), മന്‍സൂര്‍ (ദുബൈ), ശംസുദ്ദീന്‍, അബ്‍ദുല്‍ റസാഖ്, ഖദീജ മസ്‍ഹൂദ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഇതിനായി അബുദാബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സെക്രട്ടറി മജീദ് അണ്ണാന്‍തൊടി, റഷീദ് പട്ടാമ്പി എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു.

Read also:  വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

താമസ സ്ഥലത്ത് ജീവനൊടുക്കിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: സൗദി അറേബ്യയിൽ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദിന് സമീപം ഹുറൈംലയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട മലപ്പുറം വാഴയൂർ രാമനാട്ടുകര സ്വദേശി മേലെ തൊടിയിൽ വേലായുധൻ കുട്ടിയുടെ (55) മൃതദേഹമാണ് ശനിയാഴ്ച നാട്ടിലെത്തിച്ചത്. റിയാദിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ രാവിലെ എട്ടോടെ എത്തിച്ചേർന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു. 

പിതാവ് - ചോയിക്കുട്ടി, മാതാവ് - നാരായണി, ഭാര്യ - ശൈലജ. മൃതദേഹം നാട്ടിലെത്തിക്കാൻ സഹോദരൻ ചന്ദ്രനെ സഹായിക്കാൻ സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം തെന്നല മൊയ്തീൻ കുട്ടി, മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെയും നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് അയച്ചത്.

Read also:  മസ്‍‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് നാല് മാസമായി അബോധാവസ്ഥയിലായിരുന്ന പ്രവാസിയെ നാട്ടിലേക്ക് കൊണ്ടുപോയി