ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്കിന് സമീപത്തെ റോഡരികില്‍ വാഹനത്തിന് അരികെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

ദുബൈ: മലയാളി യുവാവിനെ ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവ് പന്നിവെട്ടുംചാലില്‍ അബ്‍ദുല്‍ സലീമിന്റെയും സുഹറയുടെയും മകന്‍ ഫവാസ് (23) ആണ് മരിച്ചത്.

ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്കിന് സമീപത്തെ റോഡരികില്‍ വാഹനത്തിന് അരികെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാത്രി വൈകിയും താമസ സ്ഥലത്ത് ഫവാസ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കള്‍ പരാതി നല്‍കിയിരുന്നു. മൃതദേഹം ദുബൈ പൊലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

Read also:  ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ മലയാളി തീർത്ഥാടക എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു

പ്രവാസി മലയാളി യുവാവ് നാട്ടില്‍ നിര്യാതനായി
റിയാദ്: സൗദി അറേബ്യയിലെ ജുബൈലില്‍ ജോലി ചെയ്‍തിരുന്ന പ്രവാസി യുവാവ് നാട്ടില്‍ നിര്യാതനായി. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്ന മൂവാറ്റുപുഴ പായിപ്ര മേക്കാലില്‍ മൈതീന്‍ (37) ആണ് മരിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് ശാരീരിക അസ്വാസ്ഥ്യം കാരണം നാട്ടില്‍ പോയി പരിശോധന നടത്തിയപ്പോള്‍ അര്‍ബുദ രോഗം സ്ഥിരീകരിച്ചിരുന്നു.

ഭാര്യ ഫസീല ജുബൈലിലെ കിംസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‍സായിരുന്നു. നാലും ഏഴും വയസുള്ള രണ്ട് പെണ്‍മക്കളുണ്ട്. ആശ്രയ മൂവാറ്റുപുഴ പ്രവാസി സംഘം ദമ്മാം അംഗമായിരുന്നു മൈതീന്‍. നിര്യാണത്തില്‍ ആശ്രയ പ്രസിഡന്റ് അഷ്‍റഫ് മൂവാറ്റുപുഴ അനുശോചിച്ചു.

Read also:  സ്‍പോണ്‍സര്‍ കൈയൊഴിഞ്ഞതോടെ പുറത്തിറങ്ങാനാവാത്ത അവസ്ഥയില്‍ കഴിഞ്ഞിരുന്ന പ്രവാസി ഒടുവില്‍ നാട്ടിലേക്ക് മടങ്ങി