താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു.

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി നസീർ സൈനുദ്ദീൻ (53) ആണ് റിയാദിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരിച്ചത്. 32 വർഷമായി റിയാദിൽ ജോലി ചെയ്യുന്നു. പിതാവ്: സൈനുദ്ദീൻ (പരേതൻ), മാതാവ്: മിസ്രി, ഭാര്യ: നസീമ, മക്കൾ: ഫായിസ്, അഫ്ന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, റിയാസ് ചിങ്ങത്ത്, റഫീഖ് ചെറുമുക്ക്, നസീർ കണ്ണീരി, ഹാഷിം കോട്ടക്കൽ, സുഹൃത്ത് മുരളി എന്നിവർ നേതൃത്വം നൽകുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player