അബുദാബിയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. കഴിഞ്ഞദിവസം അബുദാബി അൽഐൻ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ശഖ്ബൂത്ത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്.
അബുദബി: പ്രവാസി മലയാളി അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടി സ്വദേശി മുഹമ്മദ് ഇർഷാദ് (23) ആണ് മരിച്ചത്. കഴിഞ്ഞദിവസം അബുദാബി അൽഐൻ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ശഖ്ബൂത്ത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്.

തിരുണ്ടി യൂനിറ്റ് എസ്എസ്എഫ് സെക്രട്ടറിയും ആർഎസ്സി പ്രവർത്തകനുമാണ്.പിതാവ് പരേതനായ കാളിയത്ത് അബ്ദുൽ കരീം. മാതാവ് റുഖിയ്യ. നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമനടപടികൾ ഐ.സി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.


