റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാറിടിച്ചാണ് പ്രവാസി മലയാളി മരിച്ചത്. 

ഷാർജ: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. എമിറേറ്റിലെ ദൈദ് എന്ന സ്ഥലത്തുണ്ടായ വാഹനാപകടത്തിൽ കാസർകോട് സ്വദേശിയായ മുക്രി ഇബ്രാഹിം (50) ആണ് മരിച്ചത്. 
ബേക്കൽ പള്ളിക്കര മൗവ്വലിലെ സൂപ്പർ മാർക്കറ്റ് ഉടമയായ ഇബ്രാഹിം റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തില്‍ വന്ന കാർ ഇടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തില്‍ ഷാർജ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ: ആബിദ. മക്കൾ: ഇർഫാൻ, അസീം, ഇഫ്ര.

Read Also -  യുഎഇയിൽ മലയാളി ഫോട്ടോ ജേണലിസ്റ്റ് അന്തരിച്ചു, ​38 വർഷം ഗൾഫ് ന്യൂസിൽ ചീഫ് ഫോട്ടോ​ഗ്രാഫർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം