അടുത്ത മാസം ജോലിയിൽ നിന്ന് വിരമിക്കാനിരിക്കെ പ്രവാസി മലയാളി  വാഹനാപകടത്തിൽ മരിച്ചു. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. മലപ്പുറം സ്വദേശിയാണ് മരിച്ചത്. 

ഷാർജ: പ്രവാസി മലയാളി യുഎഇയില്‍ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം കട്ടുപ്പാറ സ്വദേശിയാണ് ഷാർജയിലെ ദൈദിൽ വാഹനമിടിച്ച് മരിച്ചത്. വളപ്പുപറമ്പത്ത് പുത്തൻവീട്ടിൽ ഉണ്ണികൃഷ്ണനാണ് (64) മരിച്ചത്. അടുത്ത മാസം ജോലിയിൽ നിന്ന് വിരമിക്കാനിരിക്കെയാണ് മരണം​. ദൈദിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. ദൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: ഗീത (അങ്കണവാടി വർക്കർ). മക്കൾ: അരുൺ, അജയ്. മരുമകൾ: ജിജി.