റിയാദ്​: ഹൃദയാഘാതം മൂലം മലയാളി ദമ്മാമിൽ മരിച്ചു. മൂന്നു വർഷമായി ഇവിടെ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന കണ്ണൂർ കാടച്ചിറ സ്വദേശി അധികാരിന്റവിട വീട്ടിൽ ശിഹാബുദ്ദീൻ (51) ആണ്​ മരിച്ചത്​. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി ​മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിന്റെ  നേതൃത്വത്തിൽ ദമ്മാമിൽ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഭാര്യ: നജ്മ, മക്കൾ ജാബിർ (റിയാദ്), ഷുഹൈൽ (ദുബൈ), ജംഷീദ്.