പ്രവാസി മലയാളി ദുബൈയിൽ മരിച്ചു. നവംബ‍ർ എട്ടിന് രാത്രി ജോലി കഴിഞ്ഞ് വീട്ടിൽ വന്ന ശേഷം നെഞ്ച് വേദനയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു.

ദുബൈ: സ്വിറ്റ്സർലൻഡിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി ദുബൈയിൽ മരിച്ചു. അടൂർ മംഗലശ്ശേരിൽ സാജു അലക്സ് ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ദുബൈ ഐക്കിയയിൽ സീനിയർ ജീവനക്കാരനായിരുന്നു.

നവംബ‍ർ എട്ടിന് രാത്രി ജോലി കഴിഞ്ഞ് വീട്ടിൽ വന്ന ശേഷം നെഞ്ച് വേദനയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. തുട‍ർന്ന് ആശുപത്രിയിലേക്ക് കാറില്‍ കൊണ്ടു പോകുന്ന വഴിയാണ് മരണം സംഭവിച്ചത്. ഞായറാഴ്ച രാവിലെ കമ്പനി ആവശ്യങ്ങൾക്കായി സ്വിറ്റ്സർലൻഡിലേക്ക് പോകാനിരിക്കെയായിരുന്നു മരണം. ഭാര്യ : സ്വപ്ന. മംഗലശേരിൽ പരേതനായ അലക്സിന്റെയും ലീലാമ്മയുടെയും മകനാണ്.