പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി.
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി. പത്തനംതിട്ട തിരുവല്ല ചാത്തമല സ്വദേശി കുറുപ്പൻ പറമ്പിൽവീട്ടിൽ ബിജു കെ ജോൺ (53) ആണ് കുവൈത്തിൽ മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്നു. ഭാര്യ: അനിത. മക്കൾ: മെൽവിൻ, മേഘ, മെലീന.
