തിങ്കളാഴ്‍ച രാവിലെ താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ദോഹ: ഖത്തറിലെ താമസ സ്ഥലത്തുവെച്ചുണ്ടായ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കോതപറമ്പ് സ്വദേശി ഷംസുദ്ദീന്‍ ഇടശ്ശേരി (60) ആണ് മരിച്ചത്. തിങ്കളാഴ്‍ച രാവിലെ താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

30 വര്‍ഷമായി ഖത്തറിലുണ്ടായിരുന്ന അദ്ദേഹം വാഹനങ്ങളുടെ റിക്കവറി ജോലികള്‍ ചെയ്‍തുവരികയായിരുന്നു. ഭാര്യ - സക്കീന. മക്കള്‍ - ഷെബിന്‍, ഷെഫിന്‍, ശഹീന. കെഎംസിസി കയ്‍പമംഗലം ഭാരവാഹിയായിരുന്ന അഷ്‍റഫ് ഇടശ്ശേരിയുടെ സഹോദരനാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.