പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു.

റിയാദ്: വൃക്കരോഗം ബാധിച്ച് സൗദി അറേബ്യയിലെ ആശുപത്രിയിൽ ഒരുമാസമായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ ചെറുതുരുത്തി പള്ളം സ്വദേശി ഇടത്തൊടി അബ്ദുല്‍ കരീം (58) ആണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച അതിരാവിലെ മരിച്ചത്. 

നേരത്തെ കോവിഡ് ബാധിച്ച് ഭേദമായിരുന്നു. എന്നാൽ തൊട്ടുപിന്നാലെ വൃക്ക തകരാറിലായി. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. 30 വർഷമായി സൗദിയിൽ പ്രവാസിയാണ്. സ്വകാര്യ ഫാർമസി കമ്പനിയിൽ ഉദ്യോഗസ്ഥനാണ്. കുടുംബസമേതമാണ് ജിദ്ദയിൽ താമസിച്ചിരുന്നത്. പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഭാര്യ: ആമിനക്കുട്ടി. മക്കൾ: റജിന, റഷ്‌ന, അബ്ദു റഊഫ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona