ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് തത്‌ലീസ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 

റിയാദ്: നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തി ഒരാഴ്‍ച തികയും മുമ്പ് മലയാളി സൗദിയിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ കല്യാശ്ശേരി സ്വദേശി കണ്ടത്തിൽ പ്രദീപ് (51) ആണ് ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിനടുത്ത് തത്‌ലീസിൽ മരിച്ചത്‌. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് തത്‌ലീസ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തത്‌ലീസിൽ 25 വർഷമായി സ്‌പെയർ പാർട്സ് കടയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സാജില. മക്കൾ: കീർത്തന, സാന്ദ്ര. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലയക്കുന്നതിന് തത്‌ലീസിലെ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.