സ്കൂളിന് സമീപമുള്ള കാര്‍ പാര്‍ക്കിങ്ങില്‍ വാഹനം നിർത്തി പുറത്തിറങ്ങി നിൽക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.

റിയാദ്: ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളി റിയാദിലെ ഒരു സ്കൂളിന് സമീപമുള്ള കാർ പാർക്കിങ്ങിൽ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് പട്ടാമ്പി കൊപ്പം നെടുബ്രക്കാട് അമയൂർ സ്വദേശി ചിരങ്ങാംതൊടി ഹനീഫ (44) ആണ് മരിച്ചത്. 

സ്പോൺസറുടെ വീട്ടിൽ ജോലി ചെയ്യുന്ന ഇദ്ദേഹം സ്കൂളിൽ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുവരാനായി പോയതാണ്. വാഹനം നിർത്തി പുറത്തിറങ്ങി കുട്ടികളെ കാത്തുനിൽക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. പരേതരായ മരക്കാർ, കദീജ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സാജിദ, മക്കൾ: ഷിബിൻ, ഷിബിൽ, അനസ്. മൃതദേഹം റിയാദിൽ ഖബറടക്കും.

അതിനുവേണ്ടിയുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ടി.വി. ജുനൈദ് താനൂർ, നസീർ കണ്ണീരി, ജാഫർ വീമ്പൂർ, റസാഖ് പൊന്നാനി എന്നിവർ രംഗത്തുണ്ട്. 

Read Also -  കാണാതായ പ്രവാസി മലയാളി താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം