ജോലിസ്ഥലത്തെ മുറിയില്‍ രാത്രി കിടന്നുറങ്ങാന്‍ പോയ മലയാളിയെ പിറ്റേന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

റിയാദ്: ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് സൗദിയിൽ മരിച്ചു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിലെ ബെയ്‌ശിൽ കോഴിക്കോട് പരുത്തിപ്പാറ സ്വദേശി വടക്കെണി പൂവത്തുംകണ്ടി അഫ്സൽ താഹ (35) ആണ് മരിച്ചത്.

ജോലിസ്ഥലത്തെ മുറിയിൽ രാത്രി ഉറങ്ങുകയായിരുന്ന ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എട്ട് വർഷമായി ബെയ്‌ശിൽ റിവൈവ കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. നിയമനടപടികൾക്ക് ശേഷം മൃതദേഹം ബൈഷ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: വടക്കെണി കോയാലി, മാതാവ്: ഖദീജ. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ്.