Asianet News MalayalamAsianet News Malayalam

നാട്ടില്‍ പോകാനിരുന്ന ദിവസം രാവിലെ പ്രവാസി മലയാളി മരിച്ചു

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഗള്‍ഫ് എയര്‍ വിമാനത്തില്‍ പോകാന്‍ പെട്ടിയെല്ലാം കെട്ടിവെച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി പുറപ്പെടും മുമ്പായിരുന്നു അന്ത്യം.

malayali expatriate from thiruvananthapuram died in saudi arabia
Author
Riyadh Saudi Arabia, First Published Oct 31, 2019, 5:30 PM IST

റിയാദ്: മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ബുധനാഴ്ച നാട്ടിലേക്ക് പോകാനിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം വര്‍ക്കല അക്കരവിളപണയില്‍ വീട്ടില്‍ ഷാജി (46) ആണ് റിയാദില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ ഉനൈസയില്‍ മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഗള്‍ഫ് എയര്‍ വിമാനത്തില്‍ പോകാന്‍ പെട്ടിയെല്ലാം കെട്ടിവെച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി പുറപ്പെടും മുമ്പായിരുന്നു അന്ത്യം. 

13 വര്‍ഷമായി ഉനൈസയിലെ ഗസാലിയ ഈത്തപ്പഴ കമ്പനിയില്‍ ജീവനക്കാരനായിരുന്ന ഷാജി, അസുഖത്തെ തുടര്‍ന്ന് ചികിത്സക്കായാണ് നാട്ടില്‍ പോകാനൊരുങ്ങിയത്. സന്ദര്‍ശക വിസയില്‍ കൂടെ ഉണ്ടായിരുന്ന കുടുംബം മൂന്നാഴ്‌ച മുമ്പാണ് നാട്ടില്‍ പോയത്. പരേതരായ സൈനുദ്ദീന്‍, സഫാറ ഉമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: റുബി. മക്കള്‍: സൗമ്യ, ആദില്‍. മരുമകന്‍: ഷിബു. തുടര്‍നടപടികള്‍ക്ക് ഉനൈസ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്നു. മൃതദേഹം ഉനൈസയില്‍ ഖബറടക്കും. 

Follow Us:
Download App:
  • android
  • ios