നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം റിയാദിൽ ഖബറടക്കി. 

റിയാദ്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു. തൃശൂർ മാള സ്വദേശി ബ്ലാക്കല്‍ അനസിന്റെയും മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ പി.എസ്. അബുവിന്റെ മകള്‍ ഷൈനിയുടെയും മകള്‍ ആമിന ജുമാന (21) ആണ് മരിച്ചത്. 

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം റിയാദിൽ ഖബറടക്കി. റിയാദ് നൂറാ കോളജ് വിദ്യാർഥിനിയായിരുന്നു ജുമാന. പിതാവ് അനസ്, സോണി കമ്പനിയുടെ റിയാദ് ബ്രാഞ്ചിൽ ജീവനക്കാരനാണ്. റിയാദിലെ ആഫ്രിക്കന്‍ എംബസി സ്‌കൂളിൽ അധ്യാപികയാണ് മാതാവ് ഷൈനി. സഹോദരിമാര്‍ - യാരാ ജുഹാന, റോയ റസാന (ഇരുവരും റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാർഥികൾ).

Read also: മൂന്നു മാസം മുമ്പ് മരിച്ച പ്രവാസി യുവാവിന്റെ മൃതദേഹം ഖബറടക്കി

ആറ് വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന പ്രവാസി മലയാളി മരിച്ചു
മനാമ: അസുഖബാധിതനായി ബഹ്റൈനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ കുന്നംകുളം പഴഞ്ഞി സ്വദേശി ജയരാജന്‍ (59) ആണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയും യാത്രാ വിലക്കും കാരണമായാണ് ദീര്‍ഘനാള്‍ അദ്ദേഹത്തിന് നാട്ടില്‍ പോകാന്‍ സാധിക്കാതിരുന്നത്. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

നാല് ലക്ഷം രൂപ കടമെടുത്തിരുന്നതിനാല്‍ നാട്ടില്‍ കുടുംബം താമസിക്കുന്ന വീടും സ്ഥലവും ജപ്‍തിയുടെ വക്കിലാണ്. അര്‍ബുദ ബാധിതനായ അദ്ദേഹത്തിന് സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും ചികിത്സയ്ക്കോ ധനസഹായം എത്തിക്കാനും ഐ.സി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകര്‍ ശ്രമം നടത്തിവരികയായിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഐ.സി.ആര്‍.എഫ് പ്രവര്‍ത്തകര്‍ എംബസിയുമായി ബന്ധപ്പെട്ടുവരുന്നു. ഭാര്യ - ശാന്ത. മക്കള്‍ - അതുല്‍, അഹല്യ.

Read also: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവതി മരിച്ചു