രണ്ടാഴ്‍ച മുമ്പാണ് യുവതി രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. 

മനാമ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവതി ബഹ്റൈനില്‍ മരിച്ചു. തൃശൂര്‍ കല്ലേറ്റുകര താഴേക്കാട് പ്ലാത്തോട്ടത്തില്‍ വീട്ടില്‍ തഷ റോയ് (29) ആണ് മരിച്ചത്. രണ്ടാഴ്‍ച മുമ്പാണ് യുവതി രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. അലനാണ് മറ്റൊരു മകന്‍. ബഹ്റൈനില്‍ ജോലി ചെയ്യുന്ന എബി ജോസഫാണ് ഭര്‍ത്താവ്. പിതാവ് - റോയ് ജോസഫ്. മാതാവ് ഗ്ലാഡി റോയ്. മൃതദേഹം ബഹ്റൈനില്‍ സംസ്‍കരിക്കും.