പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു
ജുബൈൽ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഒരു കമ്പനിയിൽ സേഫ്റ്റി ഓഫീസർ ആയി ജോലി ചെയ്യുകയായിരുന്നു സുമേഷ്.
റിയാദ്: മലയാളി യുവാവ് ഹൃദയാഘാതം മൂലം സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിര്യാതനായി. പത്തനംതിട്ട സ്വദേശി സുമേഷ് കൈമൾ ചെങ്ങഴപ്പള്ളിൽ (38) ആണ് മരിച്ചത്. കടുത്ത നെഞ്ചുവേദനയെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജുബൈൽ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഒരു കമ്പനിയിൽ സേഫ്റ്റി ഓഫീസർ ആയി ജോലി ചെയ്യുകയായിരുന്നു സുമേഷ്.
പിതാവ് - പുരുഷോത്തമ കൈമൾ, മാതാവ് - സുലോചന ദേവി. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം