Asianet News MalayalamAsianet News Malayalam

നാട്ടിലേക്ക് മടങ്ങേണ്ട ദിവസം പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി

കഴിഞ്ഞ കുറച്ചുദിവസമായി റെജു മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിന് പിന്നാലെ നാട്ടിലെത്തിക്കുന്നതിനായി സുഹൃത്തുകളാണ് മുന്‍കൈയെടുത്തത്. ഇതിനായി വിമാന ടിക്കറ്റുമെടുത്തു.

malayali found dead in Dammam Saudi Arabia
Author
Riyadh Saudi Arabia, First Published Apr 6, 2019, 10:50 AM IST

റിയാദ്: സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരുന്ന ദിവസം മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി റെജു(43)വിനെയാണ് ദമാമിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് വര്‍ഷമായി ദമാമിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.

കഴിഞ്ഞ കുറച്ചുദിവസമായി റെജു മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിന് പിന്നാലെ നാട്ടിലെത്തിക്കുന്നതിനായി സുഹൃത്തുകളാണ് മുന്‍കൈയെടുത്തത്. ഇതിനായി വിമാന ടിക്കറ്റുമെടുത്തു. എന്നാല്‍ രാത്രിയോടെ മുറിയിലെത്തിയ സുഹൃത്തുക്കളാണ് തൂങ്ങിമരിച്ച നിലയില്‍  മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ചെറിയ അസുഖത്തിന്റെ പേരില്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Follow Us:
Download App:
  • android
  • ios