മുപ്പത് വര്‍ഷമായി ഇബ്രിയില്‍ ഇല്കട്രീഷ്യന്‍ ജോലി ചെയ്ത് വരികയായിരുന്നു.

മസ്കറ്റ്: മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ക്ലാപ്പന കൊച്ചു തറയില്‍ വിജയനെ (61) ആണ് ഇബ്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത് വര്‍ഷമായി ഇബ്രിയില്‍ ഇല്കട്രീഷ്യന്‍ ജോലി ചെയ്ത് വരികയായിരുന്നു.

പിതാവ്: ശങ്കരൻ, മാതാവ്: ചെല്ലമ്മ. ഭാര്യ: മണി. മുപ്പത് വര്‍ഷമായി ഒമാനിലെ ഇബ്രിയില്‍ ഇലക്ട്രീഷ്യന്‍ ജോലി അനുഷ്ഠിച്ചു വരികയായിരുന്നു വിജയൻ.

Read Also -  എയര്‍പോര്‍ട്ടിലെത്തിയ രണ്ട് യാത്രക്കാരെ സംശയം, കസ്റ്റംസിന്‍റെ വിശദ പരിശോധന; പിടികൂടിയത് 11 കിലോ ലഹരിമരുന്ന്

ഭര്‍ത്താവിനൊപ്പം ആറ് ദിവസങ്ങൾക്ക് മുമ്പെത്തിയ മലയാളി യുവതി സൗദിയില്‍ മരിച്ചു 

റിയാദ്: കൊല്ലം സ്വദേശിനി മദീനയിൽ നിര്യാതയായി. കരുനാഗപ്പള്ളി ഓച്ചിറ ക്ലാപ്പന സ്വദേശി മതിലകത്ത് കബീറിന്റെ മകൾ ഷഹ്‌ന (32) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയിൽ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയർ ആയി ജോലി ചെയ്യുന്ന ഷമീർ ആണ് ഭർത്താവ്. ഇദ്ദേഹം ജോലി ആവശ്യാർത്ഥം മദീനയിലേക്ക് പോന്നപ്പോൾ കൂടെ ആറ് ദിവസങ്ങൾക്ക് മുമ്പാണ് ഭാര്യ ഷഹ്‌നയും മദീനയിലെത്തിയത്. 

ഡയബറ്റിക്‌സ് സംബന്ധമായ അസുഖം കൂടിയതിനെ തുടർന്ന് ഷഹ്‌നയെ മദീന ഉഹുദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മദീന ജന്നത്തുൽ ബഖിഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടികൾ പൂർത്തീകരിക്കാനായി നവോദയ രക്ഷാധികാരി നിസാർ കരുനാഗപ്പള്ളി രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം